Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highcourt

കശുവണ്ടി അഴിമതി കേസ്: മാപ്പപേക്ഷിച്ചാലും കാര്യമില്ല, കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 

കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.

അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.

പ്രോസിക്യൂഷന് അനുമതി നല്‍കിയ വിവാദ ഉത്തരവില്‍ കെ. ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഇതോടെ ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ നൽകി.

2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തുകയും കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തുവെന്നുമാണ് സിബിഐ കേസ്.

Kerala

ടി.​പി​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു​മാ​ത്രം എ​ന്തി​നാ ഇ​ത്ര​മാ​ത്രം പ​രോ​ള്‍; വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് നി​ര​ന്ത​രം പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. 12-ാം പ്ര​തി ജ്യോ​തി ബാ​ബു​വി​ന്‍റെ പ​രോ​ള്‍ അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ​ത്തു​ദി​വ​സ​ത്തെ പ​രോ​ളി​നാ​യി ജ്യോ​തി ബാ​ബു അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ട​തി രം​ഗ​ത്തെ​ത്തി​യ​ത്.

ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് മാ​ത്രം എ​ന്തി​നാ​ണ് നി​ര​ന്ത​രം പ​രോ​ൾ ന​ൽ​കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ജ്യോ​തി ബാ​ബു. പ​ത്തു ദി​വ​സ​ത്തെ അ​ടി​യ​ന്ത​ര പ​രോ​ൾ വേ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

എ​ന്നാ​ൽ ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ ശി​ക്ഷാ ത​ട​വു​കാ​ര​നെ​ന്ന് ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ൽ ഇ​ത​ല്ല ശ​രി​യാ​യ രീ​തി​യെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ 22ന് ​മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു.

വ​ർ​ഷാ​വ​സാ​നം ന​ൽ​കു​ന്ന സ്വാ​ഭാ​വി​ക പ​രോ​ൾ മാ​ത്ര​മെ​ന്നാ​യി​രു​ന്നു ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 15 ദി​വ​സ​ത്തെ പ​രോ​ളാ​ണ് പ്ര​തി​ക​ള്‍​ക്ക് ന​ൽ​കി​യ​ത്. ഇ​തി​ന് ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ടി.​കെ.​ര​ജീ​ഷി​നും പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു.

ഈ ​കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി പ​രോ​ൾ ല​ഭി​ക്കു​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

Kerala

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ച​ട്ട​ലം​ഘ​നം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ ചി​ല​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഇ​ത്ത​ര​ത്തി​ൽ 20 പേ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും സി​പി​എം കൗ​ണ്‍​സി​ല​ര്‍ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞ​തെ​ന്നും എ​സ്.​പി. ദീ​പ​ക് വ്യ​ക്ത​മാ​ക്കി.

 

 

Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യ​ല്ല; ബ്രൂ​വ​റി അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: എ​ല​പ്പു​ള്ളി ബ്രൂ​വ​റി അ​നു​മ​തി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത് സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യ​ല്ലെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ സ​മ്മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി കൊ​ടു​ത്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​തി​ൽ നി​ന്ന് പി​ൻ​മാ​റി​യെ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ത​ന്നാ​ൽ സ​ർ​ക്കാ​രി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. ബ്രൂ​വ​റി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് അ​ബ്കാ​രി അ​ക്ടി​ന് എ​തി​രെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. അ​നു​മ​തി​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കാ​രം വേ​ണ​മെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ബ്രൂ​വ​റി​ക്ക് പ്രാ​ഥ​മി​ക അ​നു​മ​തി ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഒ​യാ​സി​സ് ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രാ​ഥ​മി​ക അ​നു​മ​തി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

Kerala

എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; ഒ​യാ​സി​സി​ന് ന​ൽ​കി​യ അ​നു​മ​തി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ പ്രാ​ഥ​മി​കാ​നു​മ​തി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കാ​ര്യ​മാ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത്.

വി​ശ​ദ​മാ​യ പ​ഠ​നം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണം. പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. 2008 ലെ ​ത​ണ്ണീ​ർ​ത്ത​ട നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ബ്രൂ​വ​റി തു​ട​ങ്ങാ​ൻ പ്രാ​ഥ​മി​കാ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ബ്രൂ​വ​റി നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​ല​പ്പു​ള്ളി​യി​ൽ 26 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഒ​യാ​സി​സ് ക​മ്പ​നി വാ​ങ്ങി​യ​ത്. ജ​ല​ക്ഷാ​മം ചൂ​ണ്ടി​ക്കാ​ണി​ച്ച് പ​ദ്ധ​തി​ക്കെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​ഷ​യം വി​വാ​ദ​മാ​യ​ത്.

 

Kerala

സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ക​ൺ​ട്രോ​ള​റു​ടെ നി​യ​മ​നം; സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പു​തി​യ പോ​ലീ​സ് ക​ൺ​ട്രോ​ള​റു​ടെ നി​യ​മ​ന​ത്തി​ൽ നി​ർ​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ഉ​ദ്യോ​ഗ​സ്ഥ​നെ​പ്പ​റ്റി​യു​ള്ള സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

സ​ർ​വീ​സ് കാ​ല​യ​ള​വി​ലെ മി​ക​വ്, സ്വ​ഭാ​വം, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. പു​തി​യ​താ​യി നി​യ​മി​ച്ച ആ​ർ. കൃ​ഷ്ണ​കു​മാ​റി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശ​ബ​രി​മ​ല ചീ​ഫ് പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ എ​ഡി​ജി​പി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ ഇ​വി​ട​ങ്ങ​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക്; ഷാം​പൂ പാ​ക്ക​റ്റു​ക​ൾ​ക്കും രാ​സ കു​ങ്കു​മ​ത്തി​നും വി​ല​ക്ക്

കൊ​ച്ചി: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ചെ​റി​യ ഷാം​പൂ പാ​ക്ക​റ്റു​ക​ൾ​ക്കും രാ​സ കു​ങ്കു​മ​ത്തി​നും ഹൈ​ക്കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ്ലാ​സി​ക് ഉ​പ​യോ​ഗം പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി.​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം

എ​രു​മേ​ലി​യി​ലും രാ​സ കു​ങ്കു​മം വി​ല്‍​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള 52 ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലേ​യും ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ദേ​വ​സ്വം ബോ​ർ​ഡി​നു നി​ർ​ദേ​ശം ന​ൽ​കി.

ഇ​ട​ത്താ​ള​വ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ൺ 15ന് ​ആ​രം​ഭി​ക്കും.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: വാ​തി​ൽ​പ്പാ​ളി​യും അ​ടി​ച്ചു​മാ​റ്റി​യോ; സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്ട്രോം​ഗ് റൂ​മി​ലു​ള്ള​ത് യ​ഥാ​ർ​ത്ഥ വാ​തി​ൽപ്പാ​ളി ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

വി​ജ​യ് മ​ല്യ ന​ൽ​കി​യ​ത് ര​ണ്ട​ര കി​ലോ സ്വ​ർ​ണ്ണം പൊ​തി​ഞ്ഞ വാ​തി​ൽപ്പാ​ളി​യാ​ണ്. അ​ഷ്ടാ​ഭി​ഷേ​കം ന​ട​ക്കു​ന്നി​ട​ത്ത് നി​ന്നാ​ണ് ഇ​പ്പോ​ൾ സ്ട്രോം​ഗ് റൂ​മി​ലു​ള്ള വാ​തി​ൽപ്പാ​ളി ക​ണ്ടെ​ടു​ത്ത​ത്. ഇ​ത് യ​ഥാ​ർ​ത്ഥ സ്വ​ര്‍​ണ​പ്പാ​ളി ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണ​പ്പാ​ളി യ​ഥാ​ര്‍​ത്ഥ​മാ​ണോ​യെ​ന്നും അ​ല്ലെ​ങ്കി​ൽ അ​തും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യോ​യെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.വി​ജ​യ് മ​ല്യ ന​ൽ​കി​യ​ത് ര​ണ്ട​ര കി​ലോ സ്വ​ര്‍​ണ്ണം പൊ​തി​ഞ്ഞ വാ​തി​ൽപ്പാ​ളി​യാ​ണ്.

എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ര്‍​ണം പൂ​ശി ന​ൽ​കി​യ​ത് 34 ഗ്രാം ​മാ​ത്ര​മു​ള്ള വാ​തി​ൽപ്പാ​ളി​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് സ്വ​ർ​ണ്ണം പൂ​ശാ​ൻ ന​ൽ​കാ​ത്ത പാ​ളി​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.15 ന് ​മു​ൻ​പ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡി​നെ സം​ശ​യ​നി​ഴ​ലി​ല്‍ നി​ര്‍​ത്തു​ക​യാ​ണ് ഹൈ​ക്കോ​ട​തി. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ മി​നി​റ്റ്‌​സി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ എ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ല​ക്ഷ്യം വെ​ച്ച​ത് രാ​ജ്യാ​ന്ത​ര വി​ഗ്ര​ഹ ക​ട​ത്തെ​ന്ന സം​ശ​യ​വും ദേ​വ​സ്വം ബെ​ഞ്ച് പ്ര​ക​ടി​പ്പി​ച്ചു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. 2019 ലെ ​ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സ്വ​ര്‍​ണം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​വ​ശം വെ​ച്ചി​ട്ടും ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കെ​സി​എ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​സി​എ​യു‌​ടെ കീ​ഴി​ലു​ള്ള ഇ​ട​ക്കൊ​ച്ചി, തൊ​ടു​പു​ഴ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കെ​സി​എ മു​ൻ ഭാ​ര​വാ​ഹി ടി.​സി.​മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധു​വാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

Kerala

തൊ​ണ്ടി മു​ത​ൽ കേ​സ്; പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ന്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പൊ​തു​സേ​വ​ക​ർ ഉ​ൾ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം കോ​ട​തി​യി​ൽ നി​ന്ന് മാ​റ്റി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്. 1990 ലാണ് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച ര​ണ്ട് പാ​ക്ക​റ്റ് ച​ര​സു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ പി​ടി​യി​ലായത്.

 ഈ ​കേ​സി​ലെ പ്ര​തി​യെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ട​ത് കോ​ട​തി ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന അ​ടി​വ​സ്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കെ ആ​ന്‍റ​ണി രാ​ജു കോ​ട​തി ക്ല​ർ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്നാ​ണ് കേ​സ്.

കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഡാ​ലോ​ച​ന, വ‌‌​ഞ്ച​ന, തെ​ളി​വു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​ക്ക​ൽ, തെ​റ്റാ​യ തെ​ളി​വു​ക​ൾ കെ​ട്ടി​ച്ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് നി​ല​വി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്ന​ത്.

ഐ​പി​സി 409-ാം വ​കു​പ്പ് കൂ​ടി ചു​മ​ത്ത​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ന​വം​ബ‍​ർ ഇ​രു​പ​തി​ന​കം കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

 

Latest News

Corehub Up